india-cricket

ടെസ്റ്റ് ടീം താരങ്ങളെ ആസ്ട്രേലിയ അഡ്‌ലെയ്ഡിൽ നിന്ന് മാറ്റി

സിഡ്നി : ഇന്ത്യയും ആസ്ട്രേലിയയയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ വേദിയായ അഡ്‌ലെയ്ഡിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും തത്കാലം മത്സരവേദി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ. അതേസമയം അഡ്‌ലെയ്ഡിൽ ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ടെസ്റ്റ് ടീം ക്യാപ്ടൻ ടിം പെയ്ൻ, മാർക്കസ് ലബുഷാംഗെ അടക്കമുള്ള താരങ്ങളെ എയർ ലിഫ്ടിംഗിലൂടെ ന്യൂ സൗത്ത് വെയിൽസിലേക്ക് മാറ്റി. അടുത്തമാസം 17നാണ് ആദ്യ ടെസ്റ്റ് തുടങ്ങേണ്ടത്. അതിന് മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഐ.പി.എൽ കഴിഞ്ഞ് യു.എ.ഇയിൽ നിന്ന് ആസ്ട്രേലിയയിലേക്ക് പോയ ഇന്ത്യൻ ടീം ഇപ്പോൾ സിഡ്നിയിൽ ക്വാറന്റൈനിലാണ്. ഇതിനിടയിൽ പരിശീലനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ മാസം 27ന് സിഡ്നിയിൽ ഏകദിനത്തോടെയാണ് പര്യടനത്തിലെ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഏകദിന,ട്വന്റി-20 മത്സരങ്ങൾക്കുള്ള ആസ്ട്രേലിയൻ താരങ്ങളും സിഡ്നിയിൽ ബയോസെക്യുർ ബബിളിലാണ്.

അഡ്‌ലെയ്ഡിൽ കഴിഞ്ഞ വാരം നടന്ന ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ പങ്കെടുത്ത ശേഷമാണ് ടിം പെയ്ൻ അടക്കമുള്ളവർ അവിടെ സെൽഫ് ഐസൊലേഷനിൽ പോയത്. അഡ്‌ലെയ്ഡ് കൊവിഡ് ക്ളസ്റ്റർ ആയി മാറിയതിനാൽ ആസ്ട്രേലിയയിലെ മറ്റു ഭാഗങ്ങൾ ഇവിടേക്കുള്ള അതിർത്തി അടച്ചുകഴിഞ്ഞു.

2021ൽ ഇന്ത്യയ്ക്ക് നോൺസ്റ്റോപ്പ് ക്രിക്കറ്റ്

ഈ വർഷം കൊവിഡ് കാരണം പല പരമ്പരകളും നഷ്ടമായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അടുത്തവർഷം കാത്തിരിക്കുന്നത് നിറയെ മത്സരങ്ങൾ. ഇപ്പോഴത്തെ കണക്കുകൂട്ടലനുസരിച്ച് ഉഭയകക്ഷി പരമ്പരകളും ഏഷ്യാകപ്പും ട്വന്റി-20 ലോകകപ്പും ഐ.പി.എല്ലും ഉൾപ്പടെ എല്ലാ മാസവും ടീമിന് കളിക്കാൻ ഇറങ്ങേണ്ട സ്ഥിതിയാണ്.

ഈ വർഷം നടത്താനാവാതെ പോയ പരമ്പരകളെല്ലാം അടുത്തവർഷം നടത്താനിരിക്കുകയാണ് ബി.സി.സി.ഐ. ഇപ്പോൾ ആസ്ട്രേലിയയിലുള്ള ടീം ടെസ്റ്റ് പരമ്പര കഴിഞ്ഞ മടങ്ങിയെത്തുന്നത് 2021 ജനുവരിയിലാണ്. ആ മാസം തന്നെ ഇംഗ്ണ്ട് ടീം ഇന്ത്യയിലെത്തും. ജനുവരി,ഫെബ്രുവരി , മാർച്ച് മാസങ്ങളിൽ ഇംഗ്ളണ്ടിനെതിരായി വിവിധ ഫോർമാറ്റുകളിൽ പരമ്പരകൾ നടക്കും.ഏപ്രിൽ , മേയ് മാസങ്ങളിൽ ഐ.പി.എൽ. ജൂണിൽ ലങ്കയിലേക്ക്. തുടർന്ന് ഏഷ്യാകപ്പ്. ജൂലായിൽ സിംബാബ്‌വെയിലേക്ക്.ആ മാസംതന്നെ ഇംഗ്ളണ്ട് പര്യടനത്തിന് തിരിക്കും. ആഗസ്റ്റും കഴിഞ്ഞ് സെപ്തംബറിലേ ഇംഗ്ളണ്ട് പര്യടനത്തിന് അവസാനമാകൂ.ഒക്ടോബറിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തും. ആ മാസം തന്നെ ലോകകപ്പും തുടങ്ങും. നവംബറിൽ ന്യൂസിലാൻഡ് ഇന്ത്യയിലേക്ക് വരും. ഡിസംബറിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്കുപോകും.

ആകെ 14 ടെസ്റ്റുകളും 13 ഏകദിനങ്ങളും 32 ട്വന്റി-20കളുമാണ് ഇന്ത്യൻ ടീം കളിക്കേണ്ടത്. ഇതിന് പുറമേയാണ് ഐ.പി.എൽ. കളിക്കാർക്ക് ഈ ഷെഡ്യൂൾ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പരാതി ഉയർന്നുകഴിഞ്ഞു. എല്ലാഫോർമാറ്റുകളിലും കളിക്കേണ്ടിവരുന്ന മുൻനിര താരങ്ങൾക്കാണ് ബുദ്ധിമുട്ട് ഏറുക.

എം.​പി.​എ​ൽ​ ​
കി​റ്റ് ​സ്പോ​ൺ​സർ

മും​ബ​യ് ​:​ 2023​വ​രെ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​കി​റ്റ് ​സ്പോ​ൺ​സ​ർ​മാ​രാ​യി​ ​ഇ​ന്റ​ർ​നെ​റ്റ് ​ഗെ​യി​മിം​ഗ് ​ക​മ്പ​നി​യാ​യ​ ​എം.​പി.​എ​ല്ലി​നെ​ ​നി​ശ്ച​യി​ച്ച​താ​യി​ ​ബി.​സി.​സി.​ഐ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​അ​റി​യി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​നാ​ലു​വ​ർ​ഷ​മാ​യു​ള്ള​ ​നൈ​ക്കി​യു​മാ​യു​ള്ള​ ​ബ​ന്ധം​ ​അ​വ​സാ​നി​പ്പി​ച്ചാ​ണ് ​എം.​പി.​എ​ല്ലു​മാ​യി​ ​ക​രാ​ർ​ ​ഒ​പ്പി​ട്ട​ത്.​ ​ആ​സ്ട്രേ​ലി​യ​ൻ​ ​പ​ര്യ​ട​ന​ത്തോ​ടെ​ ​എം.​പി.​എ​ൽ​ ​സ്പോ​ൺ​സ​ർ​ഷി​പ്പ് ​ആ​രം​ഭി​ക്കും.