തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർത്ഥിയായ ഡോ. പൂർണിമ നാരായണന്റെ ചിത്രം പങ്കുവച്ച് നടൻ വിനായകൻ. കോർപറേഷനിലെ 54ാം ഡിവിഷനായ എളംകുളത്ത് നിന്നാണ് പൂർണിമ മത്സരിക്കുന്നത്. കഴിഞ്ഞ തവണയും മത്സരിച്ച പൂർണിമ വിജയിക്കുകയും ചെയ്തിരുന്നു. സിറ്റിംഗ് കൗൺസിലർമാരെ ഭൂരിഭാഗത്തെയും ഒഴിവാക്കിയാണ് കൊച്ചി കോർപറേഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. നിലവിലെ കൗൺസിൽ അംഗമായിരുന്നവരും മുൻ കൗൺസിലർമാരുമായ ഏതാനും പേർ മാത്രമാണ് നിലവിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളൂ.