ma-baby

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കിഫ്ബിയിലെ സി.എ.ജി റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സി.പി.എം നേതാവ് എം.എ ബേബി. ഇടത് സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു. തുടർഭരണം ഉണ്ടാകുമോ എന്ന അങ്കലാപ്പിൽ തയാറാക്കിയ പദ്ധതിയാണ് ഇത്.

സി.എ.ജി റിപ്പോർട്ട് ആണ് കേരളത്തിന്റെ അവകാശം ലംഘിക്കുന്നതെന്നും എം.എ ബേബി പറഞ്ഞു. കേരളം നിക്ഷേപം സ്വീകരിക്കുന്നത് മാത്രം സി.എ.ജി അംഗീകരിക്കുന്നില്ല. വെള്ളപ്പൊക്ക സമയത്തും കേരളത്തിനുള്ള സഹായം എതിർത്തു. ആർ.എസ്.എസ് താല്പര്യങ്ങൾക്ക് വേണ്ടി സി.ഐ.ജി അധഃപതിക്കുന്നു എന്നും എം.എ ബേബി പറഞ്ഞു.