shakib

ധാക്ക : കൊൽക്കത്തയിൽ നടന്ന കാളി പൂജയിൽ പങ്കെടുത്തിന് ബംഗ്ലാദേശ് ക്രിക്കറ്റർ ഷാക്കിബ് അൽ ഹസന് നേരെ വധഭീഷണി. സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമായതോടെ താരം ഒടുവിൽ മാപ്പപേക്ഷയുമായി രംഗത്തെത്തി.

ഈ മാസം 12-നാണ് കൊൽക്കത്തയിലെ കാകുറഗാച്ചിയിൽനടന്ന കാളിപൂജയിൽ ഷാക്കിബ് പങ്കെടുത്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഒരു യുവാവ് ഫേസ്ബുക്ക് ലൈവിലെത്തി ഷാക്കിബിനെ വെട്ടിനുറുക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

ബംഗ്ലാദേശിലെ സിൽഹട്ട് സ്വദേശിയായ മൊഹ്‌സിൻ തലൂക്ദാർ എന്ന ഈ യുവാവിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കാളിപൂജയിൽ പങ്കെടുത്തതിന് സോഷ്യൽ മീഡിയയിലൂടെ മറ്റ് പലരും താരത്തിനെതിരേ കടുത്ത വിമർശനങ്ങളുയർത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് താരം മാപ്പപേഷയുമായി രംഗത്തെത്തിയത്.