ന്യൂയോർക്ക്: മൗത്ത് വാഷ് ഉപയോഗിച്ച് 30 സെക്കന്റിനുള്ളിൽ കൊവിഡ് വൈറസിനെ ഇല്ലാതാക്കാൻ കഴിയുമെന്ന് ഗവേഷകർ. അമേരിക്ക ആസ്ഥാനമായുള്ള സർവകലാശാലയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
മൗത്ത് വാഷ് ഉപയോഗിക്കുമ്പോൾ രോഗിയുടെ ഉമിനീരിലെ കൊവിഡ് വൈറസിന്റെ അളവ് വലിയ തോതിൽ കുറയുമെന്നാണ് കണ്ടെത്തൽ. മൗത്ത് വാഷിൽ അടങ്ങിയിരിക്കുന്ന സെറ്റൈൽ പിരിഡിനിയ ക്ളോറൈഡ് എന്ന സി.പി.സിയാണ് വൈറസിനെ നശിപ്പിക്കുന്നത്. 0.07 ശതമാനമാണ് മോത്ത് വാഷിൽ അടങ്ങിയിരിക്കുന്ന സി.പി.സിയുടെ അളവ്. ഫലപ്രാപ്തി നിർണയിക്കാനായി 12 ആഴ്ച നീളുന്ന ക്ളിനിക്കൽ പരീക്ഷണത്തിന് ഒരുങ്ങുകയാണ് തങ്ങളെന്ന് ഗവേഷക സംഘം മേധാവി പ്രൊഫ. ഡേവിഡ് തോമസ് പറഞ്ഞു. പരീക്ഷണം വിജയിച്ചാൽ മാസ്കും സാനിട്ടൈസറും പോലെ മൗത്ത് വാഷുകളും ആളുകളുടെ ജീവിത ചര്യയുടെ ഭാഗമായി മാറുമെന്നും അവർ അവകാശപ്പെടുന്നു.