44,000 കടന്ന് സെൻസെക്‌സ്
കൊച്ചി: കൊവിഡ് വാക്‌സിൻ സജ്ജമാകുന്നുവെന്ന സൂചനകളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ പുതിയ ഉയരത്തിലേക്ക് മുന്നേറി. 315 പോയിന്റുയർന്ന് സെൻസെക്‌സ് 43,952ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 94 പോയിന്റ് കുതിച്ച് നിഫ്‌റ്റി 12,874ലുമെത്തി.
ഇന്നലെ സെൻസെക്‌സ് 44,164 വരെയും നിഫ്‌റ്റി 12,934 വരെയും മുന്നേറിയിരുന്നു. ടാറ്റാ സ്‌റ്റീൽ, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ., ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക്, എൽ ആൻഡ് ടി എന്നിവയാണ് സെൻസെക്‌സിന്റെ നേട്ടത്തിന് നേതൃത്വം കൊടുത്തത്. ഫൈസറിന് പിന്നാലെ, മറ്റൊരു അമേരിക്കൻ കമ്പനിയായ മൊഡേണയും വാക്‌സിൻ ഫലപ്രദമാണെന്ന് വെളിപ്പെടുത്തിയിരുന്നു.