peru

ലിമ: പെറുവിന്റെ ഇടക്കാല പ്രസിഡന്റായി ഫ്രാൻസിസ്കോ സഗസ്തിയെ തിരഞ്ഞെടുത്തു. ഇടക്കാല പ്രസിഡന്റായിരുന്ന മാനുവൽ മെറീനോ രാജിവച്ച ഒഴിവിലാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗം സഗസ്തിയെ തിരഞ്ഞെടുത്തത്. ഒരാഴ്ചയ്ക്കിടെ പെറുവിൽ ചുമതലയേൽക്കുന്ന മൂന്നാമത്തെ ഇടക്കാല പ്രസിഡന്റാണ് സഗസ്തി. 2021 ഏപ്രിൽ വരെയാണ് 71കാരനായ സഗസ്തിയുടെ കാലാവധി. ഏപ്രിലിൽ പെറുവിൽ പൊതു തിരഞ്ഞെടുപ്പ് നടക്കും. അഴിമതി ആരോപണങ്ങളെ തുടർന്ന് പ്രസിഡന്റ് മാർട്ടിൻ വിസ്കറയെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇടക്കാല പ്രസിഡന്റുമാർ എത്തിയത്. ഇംപീച്ച്മെന്റിനെ അനുകൂലിച്ച് വോട്ടുചെയ്ത ഒരേയൊരു രാഷ്ട്രീയ പാർട്ടിയുടെ അംഗമാണ് സഗസ്തി. വിസ്‌കറയുടെ ഇംപീച്ച്മെന്റോടെ രാജ്യവ്യാപകമായി ആരംഭിച്ച പ്രതിഷേധങ്ങൾ തണുപ്പിക്കാൻ സഗസ്തിയ്ക്കു കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.