obama

വാഷിംഗ്ടൺ: കുട്ടിക്കാലത്ത് രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ കേട്ടാണ് വളർന്നതെന്ന് യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. തന്റെ പുതിയ പുസ്തകമായ 'എ പ്രോമിസ്ഡ് ലാന്റി"ലാണ് ഒബാമ ഇന്ത്യൻ ഇതിഹാസങ്ങളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. ആ കഥകൾ കൊണ്ടുതന്നെ തന്റെ ഹൃദയത്തിൽ ഇന്ത്യയ്ക്ക് എന്നും ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും ഒബാമ പറയുന്നു. ഇന്തൊനേഷ്യയിലായിരുന്നു കുട്ടിക്കാലം. രാമായാണവും മഹാഭാരവും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു. വലിപ്പം കൊണ്ടോ ലോകജനസംഖ്യയുടെ ആറിലൊന്ന് ഉൾക്കൊള്ളുന്നതു കൊണ്ടോ രണ്ടായിരത്തോളം വൈവിധ്യമാർന്ന ഗോത്രങ്ങളുള്ളതിന്റെയോ എഴുന്നൂറോളം ഭാഷകൾ സംസാരിക്കുന്നതിന്റെയോ പ്രത്യേകതകൾ ആയിരിക്കാം ഇന്ത്യയ്ക്ക് പ്രത്യേക ഇടം മനസിൽ നേടിയെടുക്കാൻ കഴിഞ്ഞത്. 2010ൽ അമേരിൻ പ്രസിഡന്റായിരിക്കെയാണ് താൻ ആദ്യമായി ഇന്ത്യ സന്ദർശിക്കുന്നത്. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കോളേജ് സുഹൃത്തുക്കളുടെ സഹവാസവും ഇത്തരമൊരു ഇഷ്ടത്തിനു പിന്നിലുണ്ട്. ദാലും കീമയും പാചകം ചെയ്യാൻ അവർ പഠിപ്പിച്ചു. ബോളിവുഡ് സിനിമകൾ കാട്ടി ആവേശമുണർത്തിയ സുഹൃത്തുക്കളും തന്റെ ഇന്ത്യൻ പ്രേമത്തെ ഊട്ടിയുറപ്പിച്ചുവെന്നും ഒബാമ പറയുന്നു.