ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച ചെന്നൈയിലെത്തും. കാര്യമായി ഔദ്യോഗിക പരിപാടികളൊന്നുമില്ലാത്ത ഷായുടെ വരവ് പാർട്ടി ഭാരവാഹികളുമായുള്ള ചർച്ചയ്ക്കാണെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാൽ നടൻ രജനികാന്തിനെ ബി.ജെ.പിയിലേക്ക് എത്തിക്കാനായിട്ടാണ് ഷാ നേരിട്ടെത്തുന്നതെന്നാണ് അഭ്യൂഹങ്ങൾ. അമിത്ഷായും രജനികാന്തും കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.
സഖ്യകക്ഷികളായ അണ്ണാ ഡി.എം.കെയും ബി.ജെ.പിയും നിലവിൽ വേർപിരിയലിന്റെ വക്കിലാണ്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ എൽ. മുരുകന്റെ വെട്രിവേൽ യാത്ര പൊലീസിനെ ഇറക്കി മുഖ്യമന്ത്രി എടപ്പാടി പളനിസാമി പൊളിച്ചതും ഈ അകൽച്ചയുടെ ഭാഗമാണ്. ഈ സാഹചര്യത്തിലാണ് അമിത് ഷാ ചെന്നൈ സന്ദർശനത്തിനെത്തുന്നത്.
ബംഗാളിലേത് പോലെ തമിഴ്നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷാ നേരിട്ടു ചുക്കാൻ പിടിക്കുമെന്നും വാർത്തയുണ്ട്.