ദുബായ് : യു.എ.ഇയിൽ ഇന്ന് 1,255 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നാല് പേർ കൂടി രാജ്യത്ത് രോഗം ബാധിച്ച് മരിച്ചതായി യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 152,809 ആയി. ആകെ 538 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 715 പേർ രോഗമുക്തരായി. ഇതുവരെ 144,647 പേരാണ് യു.എ.ഇയിൽ കൊവിഡ് 19 മുക്തരായത്.