nicholas-pooran-wedding

ട്രിനിഡാഡ് : ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ കിംഗ്സ് ഇലവൻ പ‍ഞ്ചാബിനായി കളിച്ച വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാൻ വിവാഹിതനാകുന്നു. ദീർഘകാല സുഹൃത്തായ അലീസ മിഗ്വേലാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് വിവാഹക്കാര്യം പുരാൻ പരസ്യമാക്കിയത്.

കിംഗ്സ് ഇലവൻ താരങ്ങളായ മൻദീപ് സിംഗ്, ജിമ്മി നീഷം, അർഷ്ദീപ് സിംഗ്, കൃഷ്ണപ്പ ഗൗതം തുടങ്ങിയവരും വെസ്റ്റിൻഡീസ് താരങ്ങളായ ക്രിസ് ഗെയ്‍ൽ, കെയ്റൺ പൊള്ളാർഡ് തുടങ്ങിയവരും ഇരുപത്തഞ്ചുകാരനായ താരത്തിന് ആശംസകൾ നേർന്നു.