modi

ന്യൂഡൽഹി: ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തീവ്രവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങളെ കുറ്റക്കാരാക്കണമെന്നും മോദി പറഞ്ഞു. തീവ്രവാദത്തിനെതിരായി റഷ്യ ആതിഥേയത്വം വഹിച്ച് സംഘടപ്പിച്ച പന്ത്രണ്ടാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ ബ്രിക്‌സ് രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും മോദി ആവശ്യപ്പെട്ടു.


"ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തീവ്രവാദം. തീവ്രവാദികളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങളെയും കുറ്റക്കാരാക്കണം." മോദി പറഞ്ഞു.