മാരുതി സുസുകി എസ് - പ്രസ്സോ, ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ് തുടങ്ങിയ കാറുകളുടെ ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മാരുതിയെ പരിഹസിച്ച് ടാറ്റ മോട്ടോഴ്സ്. ക്രാഷ് ടെസ്‌റ്റിൽ മാരുതി എസ്-പ്രസ്സോയ്ക്ക് ലഭിച്ച റേറ്റിംഗ് പൂജ്യമാണ്.
ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റിൽ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ് രണ്ട് സ്റ്റാറും സെൽറ്റോസ് മൂന്ന് സ്റ്റാറും നേടിയിരുന്നു. എന്നാൽ മാരുതി സുസുകി എസ് - പ്രസ്സോയ്ക്ക് സ്റ്റാറൊന്നും ലഭിച്ചില്ല. തുടർന്നാണ് എസ് - പ്രസ്സോയുടെ മോശം സുരക്ഷാ റേറ്റിംഗിനെതിരെ പരിഹാസവുമായി ടാറ്റ മോട്ടോഴ്സ് എത്തിയിരിക്കുന്നത്.
തകർന്ന കോഫി കപ്പിന്റെ ചിത്രത്തോടെയാണ് ടാറ്റയുടെ പരിഹാസം. ട്വിറ്ററിലൂടെയാണ് മാരുതിയെ ടാറ്റ ട്രോളിയത്. ടാറ്റ ടിയാഗോയുടെ പരസ്യത്തോടൊപ്പം 'ഞങ്ങൾ അത്ര എളുപ്പത്തിൽ തകരില്ല' എന്നാണ് ടാറ്റ അടികുറിപ്പ് നൽകിയിരിക്കുന്നത്.
Driving is #SeriouslyFun, only when you live it up with safety.
Book the Safest-in-Segment New Tiago by clicking on https://t.co/x9nKgE745s#Tiago #NewForever #SaferCarsForIndia pic.twitter.com/WxH0EZF6xt— Tata Motors Cars (@TataMotors_Cars) November 12, 2020
ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റിൽ ടാറ്റ ടിയാഗോയ്ക്ക് നാല് സ്റ്റാർ റേറ്റിംഗ് ലഭിച്ചിരുന്നു. ടാറ്റാ മോട്ടോഴ്സിന്റെ കാറുകൾക്കൊപ്പം തന്നെ മഹീന്ദ്രയുടെ കാറുകളും സുരക്ഷയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ടാറ്റ നെക്സൺ, അൽട്രോസ്, എന്നിവയും മഹീന്ദ്ര എസ്.യു.വി 300ഉം ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു.
അതേ സമയം, വിറ്റാര ബ്രെസ്സ നാല് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയതാണ് മാരുതിയുടെ ഏക ആശ്വാസം. ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റിൽ വിപണിയിലുള്ള കാറുകളുടെ ബേസിക് വേരിയന്റിനെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. എസ്-പ്രസ്സോയുടെ ബോഡി ഷെൽ അസ്ഥിരമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഡ്രൈവർ സൈഡ് എയർ ബാഗ് മാത്രമാണ് ഉള്ളത്. ഫ്രണ്ട് ഫുട്‌വെൽ ഏരിയയും ദുർബലമാണ്.