shah

ന്യൂഡൽഹി : ജമ്മു കാശ്മീരിലെ ഗുപ്കർ സഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷനെ ( പി.എ.ഡി.ഡി ) ' ഗുപ്കർ ഗാംഗ് ' എന്ന് ഷാ പരിഹസിച്ചു.

' ജമ്മു കശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമായി തന്നെ നിലനില്‍ക്കും. രാജ്യതാൽപര്യത്തിനു വിരുദ്ധമായ അവിശുദ്ധമായ ‘ആഗോള സഖ്യ’ ത്തോട് ഇന്ത്യൻ പൗരന്മാർ ഒരിക്കലും സഹിഷ്ണുത കാട്ടില്ല.' അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ഗുപ്കർ സംഘത്തെ ഇന്ത്യൻ ജനത തിരസ്കരിക്കുമെന്നും ഷാ പറഞ്ഞു.