ഒറ്റനോട്ടത്തിൽ കണ്ടാൽ ലൂസിഫർ സിനിമയിലെ മോഹൻലാൽ കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളിയാണെന്നേ പറയൂ. ക്യാപ്ഷൻ നോക്കാതെ ലാലേട്ടൻ ആണെന്ന് കരുതി ചിത്രത്തിന് ലെെക്ക് അടിച്ചവർ ഒന്ന് ഞെട്ടി. കണ്ടത് സ്റ്റീഫൻ നെടുമ്പള്ളിയെ അല്ല.
പകരം അതേലുക്കിലുള്ള അജു വർഗീസ് കഥാപാത്രം തടത്തിൽ സേവിയറിനെയാണ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രം 'മേപ്പഡിയാന്റെ' ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ അജു വർഗീസ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
മോഹൻ ലാലിന്റെ അതേരൂപത്തിലുള്ള അജു വർഗീസിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പോസ്റ്റ് ചെയ്‌ത് നിമിഷങ്ങൾക്കകം തന്നെ ചിത്രം വെെറലാവുകയും ചെയ്‌തു. നിരവധി പേരാണ് ചിത്രത്തിന് പിന്തുണയുമായി എത്തിയത്. മോഹൻലാൽ ഫാൻസും ചിത്രത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.