bineesh-kodiyeri

ബംഗളൂരു: കള്ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് കോടിയേരിയുടെ ഡ്രൈവർ അനിക്കുട്ടന് ഇ.ഡിയുടെ നോട്ടീസ്. ഇന്ന് ഹാജരാവാനാണ് നിർദ്ദേശം. ബിനീഷിന്റെ അക്കൗണ്ടിൽ അനി വൻ തുക നിക്ഷേപിച്ചിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ ഉത്തരം ബിനീഷ് നൽകിയിട്ടില്ല. ഇയാളെ ഉപയോഗിച്ച് ബിനീഷ് വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായാണ് സംശയം.