തൃശൂർ : തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ മത്സരിക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് ഗോപാലകൃഷ്ണന്‍ മത്സരിക്കുന്നത്.
നിലവിലെ കൗണ്‍സിലറായ ബിജെപിയുടെ ലളിതാംബികയെ മാറ്റിയത് പ്രവര്‍ത്തകരില്‍ അതൃപ്തിയ്ക്കിടയാക്കിയിരുന്നു. ആര്‍എസ്എസിന്റെ ആവശ്യ പ്രകാരമാണ് സംസ്ഥാന നേതാവിനെ തന്നെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഗോപാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനിച്ചത് ഇതിനാലാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയ്ക്ക് സ്വാധീനം ചെലുത്താനായതും ബി.ജെ.പിയ്ക്ക് ആത്മവിശ്വാസമേകുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഡ്വ. ഉല്ലാസ് ബാബുവിനെ മുല്ലശേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും ഷാജുമോന്‍ വട്ടേക്കാടിനെ ആമ്പല്ലൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും ബി.ജെ.പി മത്സരിപ്പിക്കുന്നുണ്ട്.