-people-arrested-

ഗുവാഹത്തി: ആസാമിലെ ഗുവാഹത്തിയിൽ ഇന്ത്യൻ സെെനികരുടെ വേഷത്തിൽ സംശയാസ്‌പദമായികണ്ട 11 പേരെ പാെലീസ് അറസ്റ്റ് ചെയ്‌തു. അതീവ സുരക്ഷമേഖലയായ എൽ‌.ജി.ബി.ഐ വിമാനത്താവളത്തിന് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. തിരിച്ചറിയൽ രേഖ കാണിക്കാത്തതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്നും പൊലീസ് പറഞ്ഞു.

"ഞങ്ങൾ 11 പേരെ അറസ്റ്റ് ചെയ്‌തു. ഇന്ത്യൻ പീനൽ കോഡ് പ്രകാരം ഇവർക്കെതിരെ നിരവധി വകുപ്പുകൾ ചേർത്ത് ‌ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്‌തു. പ്രാഥമിക അന്വേഷണത്തിൽ, കഴിഞ്ഞ ഒരു മാസമായി ഇവർ ഈ പ്രദേശത്ത് താമസിക്കുന്നതായി കണ്ടെത്തി," ഗുവാഹത്തി ജോയിന്റ് പൊലീസ് കമ്മീഷണർ ഡെബ്രാജ് ഉപാധായെ പറഞ്ഞു. ഇന്ത്യൻ സെെന്യത്തിന്റെ യൂണിഫോം ഇവർ നിയമവിരുദ്ധമായി ധരിച്ചുവെന്നും സംഭവത്തിൽ നിഗൂഢത നിലനിൽക്കുന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവരിൽ നിന്നും ആയുധങ്ങൾ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല. എന്നാൽ സെെനികരുടെ വേഷം ധരിച്ചുകൊണ്ടുള്ള ഇവരുെട ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽനിരവധി വ്യാജരേഖകൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.