
പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കുളിക്കാമോ? അങ്ങനെ ഒരു ചോദ്യം തന്നെ ആവശ്യമുണ്ടോ എന്നാകും ഇത് കേൽക്കുമ്പോൾ തോന്നുക. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ല. ലൈംഗികബന്ധത്തിന് ശേഷം കുളിക്കാൻ പാടിലെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. അത് മാത്രം അല്ല, സെക്ഡസിനു ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്.
സോപ്പ് തേച്ചുള്ള കുളി
സോപ്പ് തേച്ചു കുളിച്ചാൽ ശരീരത്തെ അഴുക്കും പൊടിയും മാറി ശരീരം ശുദ്ധമാകുമെന്ന് എല്ലാവർക്കും അറിയാം. എന്നാല്‍ ലൈംഗികബന്ധത്തിനു ശേഷം സോപ്പ് തേച്ചുള്ള കുളി
വേണ്ടെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ലൈംഗികബന്ധത്തിനു ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലാകും. അത്യധികം സെന്‍സിറ്റീവ് ആയ ഇവിടെങ്ങളിൽ സോപ്പില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. അതിനാൽ ലൈംഗികബന്ധത്തിലേർപ്പെട്ടതിന് ശേഷം കുളിക്കണമെന്നുണ്ടെങ്കിൽ സോപ്പ് ഉപയോഗിക്കാതെ കുളിക്കാമെന്നും വിദഗ്‌ദ്ധർ നിർദേശിക്കുന്നു.
ചൂടു വെള്ളത്തിലെ കുളി
സെക്സിനു ശേഷം ചൂടു വെള്ളത്തിൽ കുളിക്കാൻ പാടില്ലെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയുടെ യോനീമുഖം അൽപം വികസിച്ചായിരിക്കും കാണപ്പെടുക. ചൂടു വെള്ളത്തിലെ കുളി ഇവിടുത്തെ ചർമത്തിന് അണുബാധ ഉണ്ടാക്കാന്‍ കാരണമാകുമെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാന്‍ നല്ലത് പേപ്പര്‍ റോളോ ടവലോ ആണ്. ലൈംഗികാവയവങ്ങള്‍ സാധാരണ അവസ്ഥയിലേക്ക് വരുന്നതു വരെ ഇങ്ങനെ ചെയ്യുന്നത് തന്നെയാണ് ഉചിതമെന്നും വിദഗ്‌ദ്ധർ പറയുന്നു. എന്നാല്‍ നനഞ്ഞ ടിഷ്യൂ പേപ്പറുകൾ ഉപയോഗിക്കരുതെന്നും ഇതിൽ സുഗന്ധത്തിനായി ചേര്‍ക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ ഗുണത്തെക്കാള്‍ ദോഷം ചെയ്‌തെക്കുമെന്നും വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകുന്നു.