overeating

അമിതഭാരം ഉള്ളവർ ഭാരം കുറയ്ക്കുന്നതിന് പലവഴികളും നോക്കാറുണ്ട്. എന്നാൽ വിശപ്പ് അനുഭവപ്പെടുമ്പോൾ നിവൃത്തിയില്ലാതെ ഭക്ഷണം കഴിച്ചുപോകും. ഇതൊഴിവാക്കാൻ കുറച്ചു ഭക്ഷണം കൊണ്ട് തന്നെ വയർ നിറയുകയും ഏറെ നേരത്തേയ്ക്ക് വിശപ്പ് അനുഭവപ്പെടാതിരിയ്ക്കാനുമുള്ള ചില വഴികളിതാ..ഭക്ഷണത്തിനു 30 മിനുട്ട് മുമ്പ് ഒരു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്ക്കുക.

ഭക്ഷണം കഴിക്കുമ്പോൾ തണ്ണിമത്തൻ, സൂപ്പ് പോലെ ധാരാളം ജലാംശമുള്ളവ ഉൾപ്പെടുത്തുക. സ്ട്രോബറി, വെണ്ണപ്പഴം, കാരറ്റ്, ബ്രൊക്കോളി, ബീൻസ്, ഓട്സ്, ചോളം, ആൽമണ്ട് തുടങ്ങി ധാരാളം ഫൈബർ ഉള്ളവ ഭക്ഷണമാക്കുക. പ്രഭാതഭക്ഷണം നിർബന്ധമായും കഴിക്കുക. നന്നായി ഉറങ്ങുക. എന്തെങ്കിലും പ്രവൃത്തികളിലേർപ്പെട്ടുകൊണ്ടിരിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം ആസ്വദിച്ച് സാവധാനം കഴിക്കുക. ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുക.