ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി അറുപത് ലക്ഷത്തിലേക്ക്. ഇതുവരെ 5,59,26,537 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.അഞ്ച് ലക്ഷത്തി നാൽപതിനായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.മരണസംഖ്യയും കുതിച്ചുയരുകയാണ്.വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 13,42,805 പേരാണ് മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,89,29,744 ആയി ഉയർന്നു.
രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 1,16,93,013 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 2,54,250 ആയി ഉയർന്നു. എഴുപത് ലക്ഷത്തിലധികം പേർ സുഖം പ്രാപിച്ചു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷവും മരണം 1.30 ലക്ഷവും കടന്നു.അതേസമയം തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ ദിവസം 29,163 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 40,791 പേർ രോഗമുക്തരായി.കഴിഞ്ഞ പത്ത് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിൽ താഴെയാണ്. നിലവിൽ രാജ്യത്ത് 4,53,401 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ 5.11 ശതമാനം മാത്രമാണിത്. 82,90,370 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 93.42 ശതമാനമായി ഉയർന്നു.
രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് ഇതുവരെ 59,11,758 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,83,423 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,66,743 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഫ്രാൻസാണ് നാലാം സ്ഥാനത്ത്. രാജ്യത്ത് ഇരുപത് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 46,273 പേർ മരിച്ചു. റഷ്യയിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.19,71,013 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 33,931 പേർ മരിച്ചു. 14,75,904 പേർ സുഖം പ്രാപിച്ചു.