തിരുവനന്തപുരം: ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും. വിവാദമായ സിഎജി റിപ്പോർട്ടിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്‌തേക്കും. കേന്ദ്ര ഏജൻസികളുടെ സർക്കാർ വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ് സിഎജി റിപ്പോർട്ട് എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
അതേസമയം ധനമന്ത്രിക്കെതിരെയുള്ള പ്രതിപക്ഷ നീക്കത്തെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള നടപടികളും മന്ത്രിസഭായോഗം ചർച്ച ചെയ്യും.