yogi


ഡെറാഡൂൺ:കനത്ത മഞ്ഞുവീഴ്ചയ്‌ക്കിടെ ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രത്തിലെത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും യോഗിയ്‌ക്കൊപ്പം ക്ഷേത്രസന്ദർശനം നടത്താനെത്തിയിരുന്നു.

ബദ്രിനാഥിലേക്ക് പോകാനായി നവംബർ 15നാണ് യോഗി ഉത്തരാഖണ്ഡിലെത്തിയത്. എന്നാൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ക്ഷേത്ര സന്ദർശനം നീണ്ടു പോവുകയായിരുന്നു. ഒടുവിൽ മഞ്ഞുവീഴ്ചയെ അവഗണിച്ച് ദർശനം നടത്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ വൻ ജനക്കൂട്ടവും യോഗിക്കൊപ്പമുണ്ടായിരുന്നു.പ്രത്യേക ഹെലികോപ്ടറിലാണ് യോഗി ആദിത്യനാഥ് എത്തിയത്. ഉത്തരാഖണ്ഡിലെ രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

बहूनि सन्ति तीर्थानि, दिवि भूमौ रसातले।
बदरी सदृशं तीर्थ, न भूतं न भविष्यति।।

भगवान बद्री विशाल जी के पावन दर्शन से मन अभिभूत है। असीम शांति व अपरिमित ऊर्जा की अनुभूति हो रही है।

उनकी कृपा से सभी का जीवन सुख, समृद्धि व संतोष से परिपूर्ण हो।

जय जय बद्री विशाल... pic.twitter.com/pLS1bYQCJb

— Yogi Adityanath (@myogiadityanath) November 17, 2020