തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിന് പിന്നാലെ ബിനീഷ് കോടിയേരിക്കെതിരെ പരാതിയുമായി കടയുടമ. ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ പേയാട് സ്വദേശി ലോറൻസാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.ബിനീഷിനും മുൻ ഡ്രൈവർ സുനിൽകുമാറിനുമെതിരെയാണ് പരാതി.
ബിനീഷ് കോടിയേരിയുടെ സന്തത സഹചാരിയായ സുനിൽകുമാർ കഴിഞ്ഞ ദിവസം തന്നെ മർദ്ദിച്ചുവെന്നാണ് ലോറൻസിന്റെ പരാതി. ബിനീഷ് കോടിയേരിയുമായുള്ള തന്റെ ശത്രുതയുടെ പേരിലാണ് ആക്രമണമെന്നാണ് ലോറൻസിൻറെ ആരോപണം.
ആര്യങ്കോട് പഞ്ചായത്തിൽ റിംഗ് റോഡുമായി ബന്ധപ്പെട്ട വർക്ക് തൻറെ സുഹൃത്തിന് ലഭിച്ചിരുന്നു. അവിടെ ഒരു ഹോട്ട്മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായി. ബിനീഷിൽ നിന്നും സുനിൽ കുമാറിൽ നിന്നുമുള്ള ഭീഷണി മൂലം ജീവിക്കാൻ പറ്റുന്നില്ലെന്ന് ലോറൻസ് പറയുന്നു. പ്രശ്നങ്ങൾക്ക് പിന്നാലെ 12 ഓളം ഡ്രൈക്ലീനിങ് യൂണിറ്റുകളുടെ ഔട്ട്‌ലെറ്റുകളും,കാട്ടക്കടയിലുള്ള മറ്റൊരു കമ്പനിയും പൂട്ടേണ്ടിവന്നുവെന്ന് ലോറൻസ് പറയുന്നു.