ചെന്നൈ: ചലച്ചിത്ര താരം ഗൗതമിയുടെ വസതിയിൽ അതിക്രമിച്ചു കയറിയ ആൾ പൊലീസ് പിടിയിൽ. പാണ്ഡ്യൻ എന്നയാളാണ് അറസ്റ്റിലായത്. ഗൗതമിയുടെ കോടമ്പാക്കത്തെ വീട്ടിലാണ് പ്രതി അതിക്രമിച്ചു കയറിയത്.ഈ വീട്ടിൽ നടിയും മകളും മാത്രമാണ് താമസിക്കുന്നത്.
വീടിന്റെ മതിൽ ചാടി കടന്നാണ് പ്രതി വീട്ടിലേക്ക് പ്രവേശിച്ചത്.ഇയാൾ മദ്യലഹരിയിലായിരുന്നെന്നും, ഇതാണ് നടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ കാരണമെന്നും പൊലീസ് അറിയിച്ചു. പാണ്ഡ്യനെതിരെ പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.