accident

കഴക്കൂട്ടം : ലോറിയുടെ ഇരുമ്പ് കൊളുത്ത് വസ്ത്രത്തിൽ ഉടക്കി വീണ് സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന ആറ്റിങ്ങൽ ഊരുപൊയ്ക വലിയവിള പുത്തൻവീട്ടിൽ വിജയന്റെയും ഷീജയുടെയും മകൻ ശ്രീജേഷി (19) ന് ദാരുണാന്ത്യം. സ്കൂട്ടറോടിച്ചിരുന്ന സുഹൃത്ത് ഊരുപൊയ്ക വിളയിൽവീട്ടിൽ മോഹനന്റെ മകൻ പ്രണവ്(25) പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാവിലെ കണിയാപുരം കുന്നിൽ ഹൈപ്പർമാർക്കറ്റിന് മുൻവശത്താണ്. അപകടം. ഇലക്ട്രിഷ്യന്മാരായ ഇരുവരും ബൈക്കിൽ തിരുവനന്തപുരം ചാക്കയിൽ ജോലിക്ക് പോകുന്നതിനിടയിലാണ് ദുരന്തം. പിന്നാലെ വന്ന ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടയിൽ, ലോറിയുടെ ഇടതുവശത്തെ കൊളുത്ത് ശ്രീജേഷിന്റെ വസ്ത്രത്തിൽ ഉടക്കിയതാവാം അപകട കാരണം. ലോറിയുടെ പിൻചക്രത്തിൽ കുടുങ്ങിയ ശ്രീജേഷിനെ പത്തുമീറ്ററോളം വലിച്ചിഴച്ചാണ് ലോറി നിന്നതെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. അബോധാവസ്ഥയിലായ ശ്രീജേഷിനെ ചുമട്ടുതൊഴിലാളികളും മറ്റും ചേർന്ന് മെഡിക്ക