ppe-kit

കുറ്റ്യാടി: തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കിനിടയിലും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയുമില്ല വിജിലേഷിന്. കുന്നുമ്മൽ പഞ്ചായത്ത് പിലാച്ചേരി മൂന്നാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയാണ് വടക്കയിൽ വിജിലേഷ്.

നാട്ടിലെ മരണപ്പെട്ടയാളുടെ ശവസംസ്‌കാരത്തിൽ പങ്കെടുക്കാൻ പിപിഇ കിറ്റ് അണിഞ്ഞാണ് വിജിലേഷ് എത്തിയത്. സംസ്‌കാര ചടങ്ങ് കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തണമെന്നുള്ളതിനാൽ വിജിലേഷിന്റെയും ആർ.ആർ. ടി അംഗങ്ങളുടേയും നേതൃത്വത്തിൽ ചടങ്ങ് നടത്തുകയായിരുന്നു.