ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു കാഞ്ചീപുരം ജില്ലയിലെ മെൽമർവത്തൂരിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഖുഷ്ബു സഞ്ചരിച്ച വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
കടലൂരിൽ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടം ഉണ്ടായത്. അപകടത്തെക്കുറിച്ച് ഖുഷ്ബു തന്നെയാണ് ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്. തകർന്ന വാഹനത്തിന്റെ ചിത്രങ്ങളും അവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഒരു ട്രക്ക് തങ്ങളുടെ കാറിൽ ഇടിച്ചു കയറുകയായിരുന്നു. വേൽയാത്രയിൽ പങ്കെടുക്കാൻ ഗൂഡല്ലൂരിലേക്കുള്ള യാത്ര തുടരും. വേൽ മുരുകൻ രക്ഷിച്ചു. മുരുകനിൽ തന്റെ ഭർത്താവ് അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിത്. പൊലീസ് അന്വേഷണം തുടരുന്നു'- ഖുശ്ബു ട്വീറ്റ് ചെയ്തു.
Met with an accident near Melmarvathur..a tanker rammed into us.With your blessings and God's grace I am safe. Will continue my journey towards Cuddalore to participate in #VelYaatrai #Police are investigating the case. #LordMurugan has saved us. My husband's trust in him is seen pic.twitter.com/XvzWZVB8XR
— KhushbuSundar ❤️ (@khushsundar) November 18, 2020
അതേസമയം സംഭവം ആസൂത്രിതമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് ഖുഷ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.
<