വി കെ ഇബ്രാഹിംകുഞ്ഞിന്റേത് കേരളം കാത്തിരുന്ന അറസ്റ്റാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം. ചരിത്രത്തിലെ ഏറ്റവും വലിയ കൊളളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പളളി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാൻഡ് അംബാസിഡർ ആക്കണമെന്നും റഹീം പരിഹസിച്ചു.
പാലം പൊളിക്കാനും, പുതിയത് പണിയാനും ആവശ്യമായ തുക ഈ കൊളള സംഘത്തിൽ നിന്നും ഈടാക്കണമെന്ന് പറഞ്ഞ അദ്ദേഹം പാലം പൊളിഞ്ഞ വേഗതയിൽ നിയമ നടപടികളും പൂർത്തിയാക്കണമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളം കാത്തിരുന്ന അറസ്റ്റ്.
ചരിത്രത്തിലെ ഏറ്റവും വലിയ കൊളളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പളളി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാൻഡ് അംബാസിഡർ ആക്കണം. പാലം പൊളിക്കാനും, പുതിയത് പണിയാനും ആവശ്യമായ തുക ഈ കൊളള സംഘത്തിൽ നിന്നും ഈടാക്കണം.പാലം പൊളിഞ്ഞ വേഗതയിൽ നിയമ നടപടികളും പൂർത്തിയാക്കണം.
സാധാരണ അഴിമതി കേസുകളിൽ അന്വഷണവും വിചാരണയും അനന്തകാലം നീണ്ടുപോകുന്ന പതിവ് മാറണം. പാലാരിവട്ടം കേസിൽ വളരെ വേഗതയിൽ അന്വഷണം പുരോഗമിക്കുന്നത് സ്വാഗതർഹമാണ്. പാലാരിവട്ടം പാലം പകൽ കൊളളയാണ്. പ്രതികൾക്ക് വേഗതയിൽ പരമാവധി ശിക്ഷ ലഭിക്കണം. അതിന് പ്രത്യേക കോടതിയിൽ വേഗതയിൽ വിചാരണ നടപടികൾ പൂർത്തിയാക്കാൻ സർക്കാർ നിയമ സാദ്ധ്യത തേടണം.
കേരളം കാത്തിരുന്ന അറസ്റ്റ്.
Posted by A A Rahim on Tuesday, November 17, 2020
ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട്...