arrest

ദുബായ്: ചെയ്ത ജോലിയ്ക്ക് ശമ്പളം കിട്ടാതായതോടെ കമ്പനിയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റിൽ. ഇരുപത്തേഴുകാരനായ ബംഗ്ലാദേശി സ്വദേശിയാണ് പിടിയിലായത്. ദുബായ് അൽ ഹംരിയയിലെ ഓഫീസിൽ സെപ്തംബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ശമ്പളം കിട്ടാതായതോടെ യുവാവിന്റെ ജീവിതം ദുരിതത്തിലായിരുന്നു.കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ നിരവധി തവണ അധികൃതരോട് പണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാൽ പണം കിട്ടാതായതോടെ ക്യാനിൽ പെട്രോളുമായി ഓഫീസിൽ ചെല്ലുകയായിരുന്നു.

ഓഫീസിലെ അക്കൗണ്ടിന്റെ മുറിയിലേയ്ക്ക് പെട്രോൾ ക്യാനുമായി ചെന്ന് പണം തന്നില്ലെങ്കിൽ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭീഷണി മുഴക്കി.പേടിച്ചുപോയ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു, കോടതിയിൽ ഹാജരാക്കി. നവംബർ 24ന് കോടതി വിധി പ്രസ്താവിക്കും.