bb

അപ്പാനി ശരത് , കൈലാഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മിഷൻ സിയുടെ ചിത്രീകരണം ഇടുക്കിയിൽ പുരോഗമിക്കുന്നു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ആക്ഷൻ ത്രില്ലറാണ്. മീനാക്ഷി ദിനേശ് ആണ് നായിക. പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചു ശ്രദ്ധ നേടിയ മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്. മേജർ രവി ആണ് ചിത്രത്തിലെ മറ്റൊരു താരം. വിനോദ് ഗുരുവായൂർ തന്നെ തിരക്കഥ നിർവഹിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഒരേസമയം റിലീസ് ചെയ്യും. മുല്ല ഷാജി നിർമിക്കുന്ന ചിത്രത്തിന് സുശാന്ത് ശ്രീനി ഛായാഗ്രഹണം നിർവഹിക്കുന്നു.