പല വീടുകളിലും കണ്ടുവരുന്ന ചെറിയാണ് സൂരിനാം ചെറി. ദക്ഷിണേന്ത്യൻ ചെറി, ബ്രസീലിയൻ ചെറി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. വിറ്റാമിൻ സി,എ, മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, കാത്സ്യം, നാരുകൾ, ഫോസ്‌ഫേറ്റ്, ഇരുമ്പ്, കരോട്ടിൻ തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. സൂരിനാം ചെറിയുടെ ഗുണങ്ങൾ അറിയാം. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും സൂരിനാം ചെറി സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ചർമ്മ പ്രശ്നങ്ങൾക്ക് പ്രതിവിധിയാണ്. എല്ലുകളുടെ ബലത്തിനും മസിലിനും സൂരിനാം ചെറി കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 2 ആന്റി ബോഡികളുടെയും ചുവന്ന രക്താണുക്കളുടെയും ഉത്പാദനത്തിനും അവയവങ്ങളിലേയ്ക്ക് ഓക്സിജൻ എത്തിക്കുന്നതിനും സഹായിക്കുന്നു. ഇതിന്റെ ഇലകളിൽ നിന്നും തയ്യാറാക്കുന്ന കഷായം ഉദരരോഗങ്ങൾക്കും വിരനാശിനിയായും ഉപയോഗിക്കുന്നു. ചെറിയുടെ നീരും ഔഷധമായി ഉപയോഗിക്കാറുണ്ട്.