kajal

മധുവിധു കാലത്തിന്റെ തിരക്കുകളിൽ നിന്ന് പ്രശസ്ത തെന്നിന്ത്യൻ താരം കാജൽ അഗർവാൾ വീണ്ടും അഭിനയത്തിരക്കിലേക്ക് തിരിച്ചെത്തുന്നു.വ്യവസായിയും ബാല്യകാല സുഹൃത്തുമായ ഗൗതം കിച്ച് ലുവുമായുള്ള കാജലിന്റെ കല്യാണം ഒക്ടോബർ മുപ്പതിന് മുംബയിൽ വച്ചാണ് നടന്നത്. വിവാഹശേഷം ഇരുവരും മധുവിധു ആഘോഷിക്കാനായി മാലി ദ്വീപിലേക്ക് പറന്നു.മാലി ദ്വീപിലെ മധുവിധു കാലത്ത് കാജൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു.ഡിസംബർ അഞ്ച് മുതലാണ് താരം വീണ്ടും കാമറയ്ക്ക് മുന്നിലേക്കെത്തുന്നത്. ചിരഞ്ജീവി നായകനാകുന്ന ആചാര്യ എന്ന തെലുങ്ക് ചിത്രത്തിലാണ് വിവാഹശേഷം കാജൽ ആദ്യമായി അഭിനയിക്കുന്നത്. ഈ വർഷാദ്യം കാജൽ കരാറൊപ്പിട്ട ചിത്രമാണ് ആചാര്യയെങ്കിലും ലോക്ക് ഡൗൺ കാരണം ചിത്രീകരണം വൈകുകയായിരുന്നു.ഡിസംബർ അഞ്ച് മുതൽ ഹൈദരാബാദിൽ ആചാര്യയുടെ ചിത്രീകരണത്തിൽ പങ്ക് ചേരുന്ന കാജൽ തുടർന്ന് ചെന്നൈയിൽ ബൃന്ദാ മാസ്റ്റർ സംവിധായികയാകുന്ന ദുൽഖർ സൽമാൻ ചിത്രമായ ഹേ സിനാമികയിൽ അഭിനയിക്കും.