hana-khan

ന്യൂഡല്‍ഹി: വിമാനത്തിനകത്ത് നടക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ പലരും സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കു വയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു വനിത പൈലറ്റ് പങ്കുവെച്ച അനുഭവമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാവുന്നത്. തന്നെ കോക്പിറ്റില്‍ കണ്ടപ്പോള്‍ ഒരു വയോധിക ആശ്ചര്യപ്പെട്ട സംഭവത്തെക്കുറിച്ചാണ് വനിത പൈലറ്റിന്റെ ട്വീറ്റ്.

ഹനാ ഖാന്‍ എന്ന കൊമേഴ്സ്യല്‍ പൈലറ്റാണ് സംഭവം പങ്കുവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബറില്‍ ഡല്‍ഹി-ഗയാ-ഡല്‍ഹി ഫ്ലൈറ്റില്‍ ജോലിയിലായിരുന്നു ഹനാ. ഇതിനിടയ്ക്ക് പ്രായമായ ഒരു സ്ത്രീ കോക്പിറ്റ് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അനുമതി ലഭിച്ചതോടെ അവര്‍ കോക്പിറ്റിലേക്ക് കടക്കുകയും അവിടെ ഹനയെ കണ്ടതോടെ ആഹ്ലാദം പ്രകടിപ്പിക്കുകയുമായിരുന്നു. ഒരു പെണ്‍കുട്ടിയാണല്ലോ ഇവിടെയിരിക്കുന്നത് എന്നായിരുന്നു അവര്‍ ആനന്ദത്താല്‍ പറഞ്ഞത്. ഇതെക്കുറിച്ചാണ് പിന്നീട് ഹന ട്വീറ്റ് ചെയ്തത്.

ആ വയോധികയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തനിക്ക് ചിരി അടക്കാനായില്ലെന്നും ഹന പറയുന്നു. പതിനയ്യായിരത്തില്‍പ്പരം ലൈക്കുകളും ആയിരത്തില്‍പ്പരം റീട്വീറ്റുകളുമാണ് ഹനയുടെ പോസ്റ്റിന് ലഭിച്ചത്. നിരവധി പേര്‍ ട്വീറ്റിന് കീഴെ കമന്റുകളുമായി എത്തുകയും ചെയ്തു. സ്ത്രീകളുടെ പ്രതിനിധിയെ അവിടെ കണ്ടപ്പോഴുള്ള ആഹ്ലാദമാവും ആ വയോധിക പ്രകടിപ്പിച്ചതെന്നും ഹന ഒരുപാട് സ്ത്രീകള്‍ക്ക് പ്രചോദനമാണെന്നും ചിലർ കമന്റ് ചെയ്തു. ചിലപ്പോള്‍ കാലങ്ങളായി താന്‍ ധരിച്ചു വച്ചത് തെറ്റാണല്ലോ എന്നാവും ഹനയെ കണ്ടപ്പോള്‍ ആ വൃദ്ധയ്ക്ക് തോന്നിയിട്ടുണ്ടാവുക എന്നും കമന്റുകള്‍ വന്നു.

Did a Delhi-Gaya-Delhi flight today.

An elderly lady wanted to look into the cockpit & when she saw me, she exclaimed in an haryanvi accent

“Oi yahan to chorri baithi!”

Could not stop laughing!#aviationstories

— Hana Khan (@girlpilot_) November 15, 2020