ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ എം ബി ബി എസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി രാഹുൽരാജാണ് മരിച്ചത്. 24 വയസായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. രാഹുലിന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.