bike

ലാഹോർ: ഒമ്പതുകുട്ടികളുമായി ബൈക്കിൽ സവാരിക്കിറങ്ങിയ യുവാവിനെ ട്രാഫിക് പൊലീസ് പൊക്കി. പാകിസ്ഥാൻ നഗരമായ ലാഹോറിലാണ് സംഭവം. ഇവിടത്തുകാരുടെ പ്രധാനവാഹനം ബൈക്കാണ്. നാലും അഞ്ചുപേർ ഒരു ബൈക്കിൽ യാത്രചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. ഇതൊന്നും പൊലീസുകാർ ഗൗനിക്കാറുമില്ല.

എന്നാൽ, കഴിഞ്ഞദിവസം ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മുദാസർ ഹുസൈന് നിറയെ കുട്ടികളുമായി പോയ ബൈക്ക് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി. തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോൾ അയാൾ അറിയാതെ തലയിൽ കൈവച്ചുപോയി. ബൈക്കിലുണ്ടായിരുന്നത് യുവാവടക്കം പത്തുപേർ. ബൈക്കിന്റെ മുന്നിലും പെട്രോൾ ടാങ്കിനുമുകളിലും യുവാവിന് പിന്നിൽ നിന്നുമൊക്കെയായിരുന്നു കുട്ടികളുടെ യാത്ര. ബൈക്ക് നിറുത്തിച്ച മുദാസർ ഓരോരുത്തരെയായി താഴെയിറക്കി. ഇഴഞ്ഞുനടക്കുന്ന പ്രായത്തിലുളള കുട്ടിയും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാവരും യുവാവിന്റെ മക്കളാണെന്നാണ് റിപ്പോർട്ട്.

bike-1

കുട്ടികളുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ ബൈക്കോടിച്ചതിന് യുവാവിൽ നിന്ന് ഫൈൻ ഈടാക്കി. ഇനിയും നിയമലംഘനത്തിന് പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ നൽകാനാണ് തീരുമാനം.