court

തൃശൂർ: വിവാഹാഭ്യർത്ഥന നിരസിച്ച എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. 23ന് ശിക്ഷ വിധിക്കും. ചിയ്യാരം വത്സാലയത്തിൽ കൃഷ്ണരാജിന്റെ മകൾ നീതുവിനെ (21) കൊലപ്പെടുത്തിയ കേസിലാണ് വടക്കെക്കാട് കല്ലൂർകാട്ടയിൽ വീട്ടിൽ നിധീഷ് (27) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് ഒന്നര വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയെന്ന അപൂർവതയുമുണ്ട്.

2019 ഏപ്രിൽ നാലിന് രാവിലെ 6.45നായിരുന്നു സംഭവം.

പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.