സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ ആസ്‌ട്രേലിയയ്ക്ക് വേണ്ടി പേസർ കെയ്ൻ റിച്ചാർഡ്‌സൺ കളിക്കില്ല. കുഞ്ഞുജനിച്ചതിനെത്തുടർത്താണ് വിട്ടുനില്‍ക്കുന്നത്. പകരം പേസർ ആൻഡ്രൂ ടൈ ടീമിലിടം നേടി. 33കാരനായ ടൈ ആസ്‌ട്രേലിയയ്ക്ക് വേണ്ടി ഏഴ് ഏകദിനങ്ങളും 26 ട്വന്റി - 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ കളിച്ചിരുന്നു.