ലണ്ടൻ : എ.ടി.പി ഫൈനൽസ് ടെന്നിസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ സ്‌പെയിനിന്റെ ഇതിഹാസ താരം റാഫേൽ നദാലിനെ തോൽപ്പിച്ച് ഡൊമനിക്ക് തീം സെമിയിലെത്തി. സ്‌കോർ: 7-6, 7-6.
രണ്ടുസെറ്റുകളിലും ടൈബ്രേക്കർ വേണ്ടിവന്ന പോരാട്ടത്തിനൊടുവിലാണ് നദാലിനെതിരെ അവിസ്മരണീയമായ വിജയം തീം നേടിയത്. 20 ഗ്രാൻസ്ലാമുകൾ നേടിയിട്ടുള്ള നദാലിനെതിരെ തകർപ്പൻ പ്രകടനമാണ് തീം പുറത്തെടുത്തത്. സെമി ഫൈനലിൽ സിറ്റ്‌സിപാസിനെയാണ് തീം നേരിടുക.
നവാഗതനായ ആന്ദ്രെ റുബ്ലെവിനെ കീഴ്‌പ്പെടുത്തിയാണ് സിറ്റ്‌സിപാസ് അവസാന നാലിലെത്തിയത്. സ്‌കോർ: 6-1, 4-6, 7-6.