nda

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എൻ.ഡി.എ സ്ഥാനാർത്ഥി പട്ടികകളിലും മുന്നാക്ക വിഭാഗക്കാർക്കാണ് മുൻതൂക്കം.മുന്നണിയിലെ മുഖ്യ കക്ഷിയായ ബി.ജെ.പിയിലെ സ്ഥിതി പൊതുവെ ഇതാണ് .ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം പിന്നാക്കാർക്ക് അകലെ. എന്നാൽ,ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ സാന്നിദ്ധ്യം പലയിടത്തും പിന്നാക്ക പ്രാതിനിദ്ധ്യം ഒരളവുവരെയെങ്കിലും വർദ്ധിപ്പിച്ചു.

നൂറ് അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ പിന്നാക്ക വിഭാഗങ്ങൾക്ക് നൽകിയത്

22 സീറ്റ്. ഈഴവ-19,വിശ്വകർമ്മ-2,ധീവര-1.

266 അംഗങ്ങളുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 8 സീറ്റ്.ഈഴവ-5,നാടാർ-3.

ജില്ലയിലെ നഗരസഭകൾ:

*വർക്കല നഗരസഭ:33 സീറ്റ്. ഈഴവ-9,വിശ്വകർമ്മ-3.

*നെയ്യാറ്റിൻകര നഗരസഭ: 44 സീറ്റ്. ഈഴവ-4,വിശ്വകർമ്മ-1,നാടാർ ഹിന്ദു-2

* ആറ്റിങ്ങൽ നഗരസഭ: 31സീറ്റ്. ഈഴവ-8,വിശ്വകർമ്മ-2,മറ്റ് പിന്നാക്കം-2.

* നെടുമങ്ങാ‌ട് നഗരസഭ:36 സീറ്റ്.ഈഴവ-6,വിശ്വകർമ്മ-1,മറ്റ് പിന്നാക്കം-4.

തൃശൂർ,കൊല്ലം,ആലപ്പുഴ,

കോട്ടയം: ഭേദപ്പെട്ട നില

തൃശൂർ,കൊല്ലം,ആലപ്പുഴ,കോട്ടയം ജില്ലകളിൽ പിന്നാക്ക സമുദായങ്ങൾക്ക് ലഭിച്ചത്

പൊതുവെ ഭേദപ്പെട്ട പ്രാതിനിദ്ധ്യം.

*തൃശൂർ കോർപ്പറേഷൻ:55 സീറ്റ്.ഈഴവ-22,മറ്റ് പിന്നാക്കം-3.

*തൃശൂർ ജില്ലാ പഞ്ചായത്ത്:29 സീറ്റ്.ഈഴവ-7,മറ്റ് പിന്നാക്കം-5.

*കൊല്ലം കോർപ്പറേഷൻ:53 സീറ്റ്.ഈഴവ-20,വിശ്വകർമ്മ-4

*കൊല്ലം ജില്ലാ പഞ്ചായത്ത്: 25 സീറ്റ്. ഈഴവ-6,ധീവര-1

*ആലപ്പുഴ ജില്ലാ പഞ്ചായത്ത്: 23 സീറ്റ്.ഈഴവ-9,മറ്റ് പിന്നാക്കം-3

*ആലപ്പുഴ നഗരസഭ: 52 സീറ്റ്.ഈഴവ-29,മറ്റ് പിന്നാക്കം-13

*മാവേലിക്കര നഗരസഭ: 28 സീറ്റ്.ഈഴവ-4,മറ്റ് പിന്നാക്കം-4

*ചേർത്തല നഗരസഭ: 35 സീറ്റ്.ഈഴവ-11,മറ്റ് പിന്നാക്കം-3

*ഹരിപ്പാട് നഗരസഭ: 29 സീറ്റ്.ഈഴവ-8,മറ്റ് പിന്നാക്കം-3

*കായംകുളം നഗരസഭ: 44 സീറ്റ്.ഈഴവ-24,മറ്റ് പിന്നാക്കം-1

* കോട്ടയം നഗരസഭ: 52 സീറ്റ്. ഈഴവ-18,വിശ്വകർമ്മ-3

*കോട്ടയം ജില്ലാ പഞ്ചായത്ത്: 22 സീറ്റ്.ഈഴവ-5

*വൈക്കം നഗരസഭ: 26 സീറ്റ്. ഈഴവ-4,ധീവര-4,വിശ്വകർമ്മ-2.

* പത്തനംതിട്ട ജില്ലാ പഞ്ചായത്ത്:16 സീറ്റ്.ഈഴവ-4,മറ്റ് പിന്നാക്കം-2

* കൊച്ചി നഗരസഭ:26 സീറ്റ്.ഈഴവ-11,മറ്റ് പിന്നാക്കം-15.

* എറണാകുളം ജില്ലാ പഞ്ചായത്ത് :21സീറ്റ്.പ്രഖ്യാപിച്ചത്-19.ഈഴവ-3,മറ്റ് പിന്നാക്കം-7.

* ഏലൂർ നഗരസഭ : 31സീറ്റ്.പ്രഖ്യാപിച്ചത്-21.ഈഴവ-4

* പെരുമ്പാവൂർ നഗരസഭ : 27 സീറ്റ് .ഈഴവ-8,വിശ്വകർമ്മ-1

* ആലുവ നഗരസഭ : 26 സീറ്റ് .പ്രഖ്യാപിച്ചത്-20.ഈഴവ-5,മറ്റ് പിന്നാക്കം-2