a-k-antony

ന്യൂഡൽഹി: കൊവിഡ് സ്ഥിരീകരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. എയിംസിലെ ട്രോമ കെയറിലെ വാര്‍ഡില്‍ നീരീക്ഷണത്തിലാണ് അദ്ദേഹം. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ നടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എ.കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അദ്ദേഹത്തിന്റെ മക്കള്‍ അടക്കമുള്ളവര്‍ ക്വാറന്റീനിലാണ്. 79-കാരനായ ആന്റണി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലടക്കം പങ്കെടുക്കാന്‍ തയ്യാറായി ഇരിക്കുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.