palarivattom-bridge

 2013 ഒക്‌ടോബർ: പാലാരിവട്ടത്ത് ഫ്ളൈഓവർ നിർമ്മിക്കാൻ തീരുമാനം. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കേരളയ്ക്ക് നിർവഹണ ചുമതല. കിറ്റ്‌കോ കൺസൾട്ടന്റ്
 2013 നവംബർ നാല്: 47.70 കോടി രൂപയ്ക്ക് പാലം നിർമ്മിക്കാൻ സാങ്കേതിക അനുമതി
 നവംബർ11: പാലത്തിന്റെ ഡിസൈൻ, നിർമ്മാണം എന്നിവ ഒന്നിച്ച് നൽകാൻ ടെൻഡർ ക്ഷണിച്ചു
 2014 മാർച്ച് നാല്: ആർ.ഡി.എസ് പ്രോജക്‌ടിന് ഡിസൈൻ, നിർമ്മാണം എന്നിവയ്ക്ക് കരാർ. നിർമ്മാണ കാലാവധി 24 മാസം
 2014 ജൂൺ ഒന്ന്: പാലം നിർമാണത്തിന് ശിലയിട്ടു
 ജൂൺ 30: കരാറിന് വിരുദ്ധമായി മൊബിലൈസേഷൻ അഡ്വാൻസ് ആവശ്യപ്പെട്ട് ആർ.ഡി.എസിന്റെ അപേക്ഷ
 2014 സെപ്തംബർ: പാലം നിർമ്മാണമാരംഭിച്ചു
 2016 ഒക്‌ടോബർ 12: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
 2017 ജൂലായ്: പാലം പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി
 2017 നവംബർ 17: പാലത്തിൽ പരിശോധന
 2018 മാർച്ച് 13: സ്വകാര്യ ഏജൻസി പാലം പരിശോധിച്ചു. പാലം അപകടത്തിലെന്ന് റിപ്പോർട്ട്
 2018 ആഗസ്റ്റ് 10: പാലം പരിശോധിക്കാൻ മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തി
 സെപ്തംബർ 20: പാലത്തിൽ ഐ.ഐ.ടി പരിശോധന. കൂടുതൽ നിർമാണപ്പിഴവുകൾ കണ്ടെത്തി
 2019 മാർച്ച് 27: പാലത്തിന് ഗുരുതര ബലക്ഷയമുള്ളതായി ഐ.ഐ.ടിയുടെ ആദ്യ പഠനറിപ്പോർട്ട്
 2019 മേയ് ഒന്ന് : പാലം അടച്ചു
 മേയ് മൂന്ന്: പാലം നിർമാണത്തിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
 ജൂൺ നാല്: വിജിലൻസ് റിപ്പോർട്ട് മൂവാറ്റുപുഴ കോടതിയിൽ. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ അഞ്ച് പ്രതികൾ
 ജൂൺ 13: പാലത്തിന്റെ നിർമ്മാണപ്പിഴവ് പരിശോധനയ്ക്ക് ഇ. ശ്രീധരനെ സർക്കാർ ചുമതലപ്പെടുത്തി
 ജൂലായ് 12: പാലം പൊളിച്ചു പണിയണമെന്ന് ഇ. ശ്രീധരൻ
 ആഗസ്റ്റ് 22: വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് കൊച്ചിയിൽ ചോദ്യംചെയ്തു
 ആഗസ്റ്റ് 30: ടി.ഒ.സൂരജ്, കരാർ കമ്പനി എം.ഡി സുമിത് ഗോയൽ എന്നിവർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
 സെപ്തംബർ 14: പൊളിച്ചുപണിക്ക് 18. 71 കോടി ചെലവാകുമെന്ന് ഇ. ശ്രീധരൻ. അറ്റകുറ്റപ്പണികൊണ്ട് പാലം സുരക്ഷിതമാകില്ല.
 സെപ്തംബർ 16: പാലംപൊളിച്ച് പണിയാൻ സർക്കാർ തീരുമാനം
 സെപ്തംബർ 24: എൻജിനിയർമാരുടെ സംഘടന ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിച്ച് പാലം പൊളിക്കൽ തടഞ്ഞ് ഹൈക്കോടതി
 നവംബർ 21: പാലത്തിൽ ഭാരപരിശോധന വേണമെന്ന് ഹൈക്കോടതി
 2020 ഫെബ്രുവരി ആറ്: വി.കെ.ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി
 ഫെബ്രുവരി ഏഴ്: ഹൈക്കോടതി വിധി ചോദ്യംചെയ്ത് സർക്കാർ സുപ്രീംകോടതിയിൽ

 ഫെബ്രുവരി 15: വി.കെ. ഇബ്രാഹിംകുഞ്ഞിനെ രണ്ടാമതും വിജിലൻസ് ചോദ്യംചെയ്തു
 ഫെബ്രുവരി 29: വിജിലൻസ് പൂജപ്പുര സ്‌പെഷ്യൽ യൂണിറ്റിൽ ഇബ്രാഹിംകുഞ്ഞിനെ മൂന്നുമണിക്കൂറോളം ചോദ്യംചെയ്തു
 മാർച്ച് ഒമ്പത്: ഇബ്രാഹിംകുഞ്ഞ് എം.എൽ.എയെ വിജിലൻസ് കേസിൽ അഞ്ചാംപ്രതിയാക്കി. ആകെ എട്ടുപ്രതികൾ
 സെപ്തംബർ 22: പാലം പൊളിച്ചുപണിയാൻ സുപ്രീംകോടതിയുടെ അനുമതി
 സെപ്തംബർ 23: ഡി.എം.ആർ.സി.യുടെ മേൽനോട്ടത്തിൽ പാലം പൊളിക്കലും പുനർ നിർമ്മാണവും ആരംഭിച്ചു
 2020 നവംബർ 18: ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ