go-air

ഇസ്ലാമാബാദ്: യാത്രക്കാരന് ഹൃദയസ്തംഭനമുണ്ടായതിനെത്തുടർന്ന് ഇന്ത്യൻ വിമാനം പാകിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് നടത്തി. റിയാദിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ഗോ എയർ (6658) വിമാനമാണ് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. യാത്രക്കാരൻ മരിച്ചുവെന്നാണ് റിപ്പോർട്ട്.

ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ മുഹമ്മദ് നൗഷാദിനാണ് (30)​ വിമാനത്തിൽ വച്ച് ഹൃദയസ്തംഭനമുണ്ടായത്. നൗഷാദിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വിമാനം കറാച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു.

വിമാനത്തിൽ 179 യാത്രക്കാരുണ്ടായിരുന്നു. പിന്നീട് ഇന്ധനം നിറച്ച ശേഷംവിമാനം കറാച്ചിയിൽ നിന്ന് പുറപ്പെട്ടു. ഇന്നലെ രാവില ഡൽഹിയിലെത്തി.