ബോളിവുഡിലെ ട്രെന്റിംഗ് കപ്പിൾസാണ് ഇപ്പോൾ അനുഷ്‌ക ശർമ്മയും വീരാട് കോഹിലിയും. അനുഷ്‌ക ഗർഭിണിയാണെന്ന വാർത്ത പുറത്ത് വന്നത് മുതൽ ഇരുവരുടെയും പ്രണയാർദ്രമായ ഫോട്ടോകൾക്കും വിശേഷങ്ങൾക്കും വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ക്രിക്കറ്റ് പ്രേമികൾക്കും കേൾക്കാൻ താത്പര്യമുള്ള വിശേഷമായതിനാൽ അനുഷ്‌ക - വിരാട് ഫോട്ടോകൾ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ നടി ഏറ്റവുമൊടുവിൽ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാവുന്നു. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ചെടുത്ത ചിത്രങ്ങളാണ് ട്രെന്റിങ് ആവുന്നത്. വെള്ള നിറത്തിലുള്ള അനാർക്കലി ചുരിദാർ ധരിച്ച്, കുഞ്ഞ് വയർ ദുപ്പട്ട കൊണ്ട് മറച്ചു നിൽക്കുന്ന അനുഷ്‌കയുടെ മനോഹരമായ ഫോട്ടോയെക്കാൾ രസകരം നടിയുടെ ക്യാപ്ഷനാണ്. വെറുതേ വീട്ടിലിരുന്ന് തിന്നാൻ വേണ്ടി അണിഞ്ഞൊരുങ്ങിയതാണെന്ന് പറഞ്ഞുകൊണ്ടാണ് അനുഷ്‌ക ശർമ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. ''വെറുതേ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ഇങ്ങനെ എല്ലാം ധരിച്ച് നിൽക്കുന്നത്. പക്ഷെ അതും സുഖമുള്ള ഒരു കാര്യമാണ്.'' എന്ന് പറഞ്ഞുകൊണ്ടാണ് അനുഷ്‌ക ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടി ദുബായിൽ നിന്നും തിരിച്ചെത്തിയത്. ഐ പി എൽ മാച്ചുമായി ബന്ധപ്പെട്ട് ഭർത്താവ് വീരാട് കൊഹിലിക്കൊപ്പം ദുബായിലായിരുന്നു അനുഷ്‌ക. അവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സീറോ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അനുഷ്‌ക ശർമ്മ അഭിനയിച്ചത്.