പാട്ന :കഴിഞ്ഞ ദിവസമാണ് ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റത്. മുഖ്യമന്ത്രിയെ കൂടാതെ രണ്ട് ഉപമുഖ്യമന്ത്രിമാരും പുതിയ മന്ത്രിസഭയിലുണ്ട്.. പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ വിവാദങ്ങളും തുടങ്ങിയിട്ടുണ്ട്.. മന്ത്രിസഭയിലെ പുതിയ വിദ്യാഭ്യാസമന്ത്രിക്ക് ദേശീയഗാനം പോലും തെറ്റില്ലാതെ മുഴുവനും ഓർത്തു ചൊല്ലാൻ അറിയില്ലെന്നാണ് ആർ..ജെ..ഡി ആരോപിക്കുന്നത്. ഇതിന്റെ വീഡിയോയും ആർ.ജെ.ഡി തങ്ങളുടെ ഒദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. നിമിഷങ്ങൾക്കകം വീഡിയോ വൈറലാവുകയും ചെയ്തു. സ്‌കൂളിലെ പതാകയുയർത്താൽ ചടങ്ങിന്റെ ഭാഗമായി എടുത്ത ഈ വീഡിയോ എന്നത്തേതാണ് എന്ന് വ്യക്തമല്ല. ഇന്നാണ് ആർ.ജെ.ഡി ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ആദ്യമായി ഇത്തവണ കാബിനറ്റിൽ ഉൾപ്പെടുത്തപ്പെട്ട ഡോ. മേവാലാൽ ചൗധരിക്ക് വിദ്യാഭ്യാസവകുപ്പാണ്. നൽകിയത്.. ദേശീയ ഗാനം പോലും നേരെ ചൊവ്വേ ഓർത്തെടുക്കാൻ പറ്റാത്ത ഒരാളെയാണോ വിദ്യാഭ്യാസ വകുപ്പുപോലുള്ള ഗൗരവമുള്ള പോർട്ട് ഫോളിയോ ഏൽപ്പിച്ചിരിക്കുന്നത് എന്നാണ് ആർജെഡിയുടെ ആക്ഷേപം. ഇതിനു മുമ്പ് ഭഗൽപൂർ സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നു ഡോ. മേവാലാൽ ചൗധരി എന്ന യോഗ്യതപ്പുറത്താണ് അദ്ദേഹത്തിന് വിദ്യാഭ്യാസവകുപ്പ് തന്നെ അനുവദിച്ച് കിട്ടിയത്. എന്നാൽ, 2012 -ൽ വിസി ആയിരിക്കെ നടത്തിയ 161 അസിസ്റ്റന്റ് പ്രൊഫസർമാരുടെയും,ജൂനിയർ സയന്റിസ്റ്റുകളുടെയും നിയമനത്തിൽ ചൗധരി അഴിമതി കാണിച്ചു എന്നാരോപിച്ച് വിജിലൻസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഈ കേസിൽ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യവും ഡോ. ചൗധരി നേടിയിട്ടുണ്ട്.
भ्रष्टाचार के अनेक मामलों के आरोपी बिहार के शिक्षा मंत्री मेवालाल चौधरी को राष्ट्रगान भी नहीं आता।
— Rashtriya Janata Dal (@RJDforIndia) November 18, 2020
नीतीश कुमार जी शर्म बची है क्या? अंतरात्मा कहाँ डुबा दी? pic.twitter.com/vHYZ8oRUVZ
2015 -ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷമാണ് ഡോ. ചൗധരി രാഷ്ട്രീയത്തിലിറങ്ങുന്നത്. താരപൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആണ് അദ്ദേഹം. അതെ മണ്ഡലത്തിൽ നിന്ന് മുമ്പ് എം.എൽ..എ ആയിരുന്ന അദ്ദേഹത്തിന്റെ പത്നി 2019 -ൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു മരിച്ച കേസിലും ഇദ്ദേഹത്തിന്റെ പേര് ഉയർന്നു വന്നിരുന്നു.