biden

വാ​ഷിംഗ്​​ട​ൺ: അ​മേ​രി​ക്ക​യു​ടെ മു​ൻ സ​ർ​ജ​ൻ ജ​ന​റ​ൽ വി​വേ​ക്​ മൂ​ർ​ത്തി അ​ട​ക്കം ര​ണ്ട്​ പ്ര​മു​ഖ ഇ​ന്ത്യ​ൻ വം​ശ​ജ​രെ ജോ ​ബൈ​ഡന്റെ കാ​ബി​ന​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ കൊ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ബൈ​ഡന്റെ മു​തി​ർ​ന്ന ഉ​പ​ദേ​ശ​ക​നാ​ണ്​ മൂ​ർ​ത്തി. ഇ​ദ്ദേ​ഹ​ത്തെ ആ​രോ​ഗ്യ, മാ​ന​വ​ശേ​ഷി വ​കു​പ്പ്​ സെ​ക്ര​ട്ട​റി ആ​ക്കി​യേ​ക്കും.

സ്​​റ്റാ​ൻ​ഫോ​ർ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. അ​രു​ൺ മ​ജും​ദാ​റി​നെ സു​പ്ര​ധാ​ന​മാ​യ ഊ​ർ​ജ വ​കു​പ്പ്​ സെ​ക്ര​ട്ട​റി​യാ​ക്കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. മ​ജും​ദാ​ർ നി​ല​വി​ൽ ഊ​ർ​ജ സം​ബ​ന്ധി​യാ​യ വി​ഷ​യ​ങ്ങ​ളി​ൽ ബൈ​ഡ​ന്​ ഉ​പ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്.