terrorists

ശ്രീനഗർ: ജമ്മുകാശ്‌മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ബാൻ ടോൾ പ്ലാസ‌യ്‌ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെ തുടർന്ന് ശ്രീനഗർ-ജമ്മു ദേശീയപാത പൊലീസ് അടച്ചു. രണ്ട് മണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു. ട്രക്കിൽ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് സൈന്യം ഭീകരർ ഒളിച്ച് കടക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരർക്കായുളള തെരച്ചിൽ തുടരുകയാണ്. കൂടുതൽ ഭീകരരെ ഇനിയും പിടികൂടാനുണ്ടെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന.