balakrishna

വിവാദങ്ങൾ സൃഷ്‌ടിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് തെലുങ്ക് സൂപ്പർ സ്‌റ്റാർ നന്ദമൂരി ബാലകൃഷ്‌ണ. അദ്ദേഹത്തിന്റെ ചെയ‌്തികൾ കൊണ്ട് പുലിവാല് പിടിക്കുന്നത് പലപ്പോഴും സഹപ്രവർത്തകരും ആരാധകരും തന്നെയാണ്. ഇപ്പോഴിതാ, സേഹരി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അത്തരമൊരു അവസ്ഥയിലാണ്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ചടങ്ങിലേയ്ക്ക് മുഖ്യാതിഥിയായി ബാലകൃഷ്ണയെ ക്ഷണിച്ചിരുന്നു. പരിപാടിക്കിടെ യുവനടൻ സൂപ്പർതാരത്തെ ‘അങ്കിൾ’ എന്ന് അഭിസംബോധന ചെയ‌്തതോടു കൂടി കാര്യങ്ങൾ കൈവിട്ടുപോയി. ‘അങ്കിൾ’ എന്ന വിളി കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറി. യുവനടൻ ഉടൻ ‘സോറി സർ, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു.

ഇതിനിടെ അദ്ദേഹത്തിനു ഫോൺ വന്നു. അദ്ദേഹം ഫോൺ ഉടൻ തന്നെ പോക്കറ്റിൽ നിന്നെടുത്ത് വലിച്ചെറിയുകയായിരുന്നു. ഇതുകൊണ്ടൊന്നും കലിപ്പ് തീരാതെ, പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ തട്ടിമാറ്റുകയും ചെയ‌്തു.