ആയിരം കിലോമീറ്ററെങ്കിലും നീളവും വലിയ താഴ്‌വാരങ്ങളുടെ ആഴവുമുളള 'ഇരുണ്ട നദി' ഗ്രീൻലാന്റിന് അടിയിലൂടെ ഒഴുകുന്നുണ്ടെന്ന് കണ്ടെത്തി ഗവേഷകർ. ഹൊക്കൈഡോ സർവകലാശാല, ഓസ്‌ലോ സർവകലാശാല, യൂ ട്രേറ്റ് സർവകലാശാല, നോർവീജിയൻ പോളാർ ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഉരുകുന്ന ഹിമപാളികൾ നിറഞ്ഞ വലിയൊരു നദി ഗ്രീൻലാന്റിന് അടിയിലുണ്ടെന്ന അനുമാനത്തിൽ എത്തിയത്.
പീറ്റെർമാൻ ഫോർഡ് വരെയുളള പ്രദേശങ്ങളിലൂടെയാണ് നദി ഒഴുകുന്ന് എന്നാണ് അനുമാനം. 'ക്രയോസ്‌ഫിയർ' എന്ന ശാസ്‌ത്ര വാരികയിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഈ നദി ഇപ്പോഴും ആരും കണ്ടിട്ടില്ല എന്നാൽ അങ്ങനെ ഒരു നദിയുണ്ടെന്ന് ഗവേഷകർ ഉറച്ച് വിശ്വസിക്കുന്നു.
ആ ഭാഗങ്ങളിലെ കാലാവസ്ഥാ നിരീക്ഷണം വളരെയധികം പ്രയാസമേറിയതാണ്. ഗവേഷണത്തിൽ പങ്കെടുത്ത ഹൊക്കൈഡോ സർവകലാശാലയിലെ ഗവേഷകൻ ക്രിസ് ചേമ്പേഴ്‌സ് പറയുന്നു. പ്രത്യേക റഡാർ ഉപയോഗിച്ച് ഐസ്‌ലന്റിലെ പാറകളുടെയും ഹിമപാളികളെയും കുറിച്ച് എല്ലാ വിവരങ്ങളും ചേർത്തൊരു ഭൂപടം ഗവേഷകർ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ നദിയുണ്ടെന്ന് ഗവേഷകർ സ്ഥിരീകരിക്കുന്നെങ്കിലും റഡാറിൽ ചിലയിടങ്ങളിൽ വന്ന ഒഴിഞ്ഞ ഭാഗങ്ങൾ ഇവരെ സംശയത്തിലാക്കിയിട്ടുമുണ്ട്.
മുൻപ് ഇവിടങ്ങളിൽ നടന്നിട്ടുളള നിരവധി പഠനങ്ങളിൽ ഇത്തരം കിടങ്ങുകളും, താഴ്‌വരകളും, വലിയ മലയിടുക്കുകളും ഈ മഞ്ഞ്മൂടിക്കിടക്കുന്ന പ്രദേശത്തുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നദി തുടർച്ചയായി ഒറ്റ നീർച്ചാലായാണോ ഒഴുകുന്നത് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ തുടർച്ചയായ ജലപ്രവാഹമാണ് എന്നാണ് പുതിയ പഠനങ്ങൾക്ക് ശേഷം ഗവേഷകർ അഭിപ്രായപ്പെടുന്നത്. ജലം ശക്തിയായി അടുത്തുളള കടലിലേക്ക് ഒഴുകുകയാണെന്ന് ഗവേഷകർ പറയുന്നു. ഭാവിയിൽ ഗവേഷണത്തിലൂടെ ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കാനാകുമെന്നാണ് ഗവേഷകർ കരുതുന്നു.