വാഷിംഗ്ടൺ:മുപ്പത്തഞ്ചുവയസുളള വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അമേരിക്കയിലെ ഇഡാഹോ സ്വദേശി അമാൻഡ് കത്രീന സ്റ്റീലി. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം. ഭർത്താവിനോട് വലിയ താത്പര്യമില്ല. ആഗ്രഹപൂർത്തിക്ക് പതിനേഴുതികയാത്ത പയ്യന്മാർ തന്നെവേണം. അവരെ എങ്ങനെയും വളച്ചെടുത്ത് കാര്യം സാധിക്കും. ചുരുങ്ങിയ സമയത്തിനുളളിൽ നിരവധിപേരെയാണ് സ്റ്റീലി ഇങ്ങനെ ഉപയോഗിച്ചത്.
പക്ഷേ, ഒരു നാൾ പിടിക്കപ്പെട്ടു. സ്റ്റീലിയുടെ 'സ്വഭാവ മഹിമ' നേരിട്ടുകണ്ടുപിടിച്ചത് ഭർത്താവ് തന്നെയായിരുന്നു. പതിനേഴുകാരനുമായി വീട്ടിലെ ബാത്ത് ടബിൽ പിറന്നപടി കിടക്കുമ്പോഴാണ് ഭർത്താവ് എത്തിയത്. ഭർത്താവിന് മുന്നിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തന്നെ വഞ്ചിച്ച ഭാര്യയുടെ പ്രവൃത്തി അയാൾ പൊലീസിനെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ചകേസിൽ സ്റ്റീലി അകത്തായി. വിദ്യാർത്ഥിയെ ചോദ്യം ചെയ്തതോടെ പൊലീസും ഭർത്താവും ഞെട്ടി. കൂട്ടുകാരാണ് തന്നോട് സ്റ്റീലിയുടെ കാര്യം പറഞ്ഞതെന്നും കൂട്ടുകാരുമായെല്ലാം സ്റ്റീലിക്ക് ബന്ധമുണ്ടായിരുന്നുവെന്നും പയ്യൻ പറഞ്ഞു. അച്ചൻ പട്ടത്തിന് പഠിച്ചിരുന്നവരെപ്പോലും സ്റ്റീലി വളച്ചെടുത്തിരുന്നു.പത്തുവർഷം വരെ കുറ്റംലഭിക്കാവുന്ന കുറ്റമാണ് സ്റ്റീലിക്കെതിരെ ചുമത്തിയത്.
വിചാരണയിൽ കുറ്റങ്ങൾ തെളിയിക്കപ്പെട്ടെങ്കിലും 90ദിവസത്തെ ജയിൽ ശിക്ഷമാണ് സ്റ്റീലിക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്. പക്ഷേ, ഏഴുവർഷത്തെ നല്ലനടപ്പുണ്ട്. ഈസമയം വഴിവിട്ട എന്തെങ്കിലും ബന്ധത്തിൽപ്പെട്ടാൽ തുടർന്ന് ശിക്ഷയുടെ മട്ടും ഭാവവും മാറുമെന്ന് കോടതി സ്റ്റീലിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ ബന്ധം ഭർത്താവിനോട് മാത്രമായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊരു ഭാര്യയെ തനിക്കിനി വേണ്ടെന്നാണ് ഭർത്താവ് പറയുന്നത്. അതാേട് സ്റ്റീലിയുടെ കാര്യം പരുങ്ങലിലായിരിക്കുയാണ്.